തല മസ്സാജ് ചെയ്തു കൊടുക്കാൻ വൈകിയതിന്റെ പേരിൽ യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. നോയിഡയിലെ ചിജാർസി ഗ്രാമത്തില്‍ ആണ് സംഭവം നടക്കുന്നത്. തല മസ്സാജ് ചെയ്തു കൊടുക്കാൻ വൈകിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതിന്റെ പേരിലാണ് യുവാവ് 34 കാരിയായ ഭാര്യയെ ആക്രമിച്ചത്. ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത് പതിവായിരുന്നു. എന്നാൽ ഈ സംഭവത്തിൽ യുവാവ് അതി ക്രൂരമായി ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ഹരേന്ദ്ര ഗിരിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഭാര്യ പ്രതിമ ഗിരിയ്‌ക്കൊപ്പം സംഭവത്തിന് ദിവസങ്ങള്‍ മുമ്ബാണ് ഹരേന്ദ്ര ഗിരി നോയിഡയിലേക്ക് താമസം മാറിയെത്തിയത്. തയ്യല്‍ തൊഴിലാളിയാണ് ഹരേന്ദ്ര ഗിരി. തിങ്കളാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ ഹരേന്ദ്ര ഭാര്യ പ്രതിമയോട് തല മസ്സാജ് ചെയ്തു തരാൻ ആവശ്യപ്പെടുത്തായിരുന്നു. ഈ സമയം ആഹാരം പാചകം ചെയ്തുകൊണ്ടിരുന്ന പ്രതിമ അൽപ്പ സമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇതിൽ പ്രകോപിതനായ ഇദ്ദേഹം ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാകുകയും സമീപത്ത് ഉണ്ടായിരുന്ന ഇഷ്ടിക കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു. ബഹളം കേട്ട് സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.












