2026ൽ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന് സംസ്ഥാനത്ത് യാതൊരു പ്രസ്തിയുമില്ല. കോൺഗ്രസ്സുമായോ മറ്റുപാർട്ടിയുമായോ സഖ്യമുണ്ടാക്കില്ല.
ഡൽഹിയിൽ കോൺഗ്രസ് എഎപിയെ സഹായിച്ചില്ല. ഹരിയാനയിൽ എഎപി കോൺഗ്രസിനെ സഹായിച്ചില്ല. അതിനാൽ, രണ്ട് സംസ്ഥാനങ്ങളിലും ബിജെപി വിജയിച്ചു. എല്ലാവരും ഒരുമിച്ചു നിൽക്കണം. പക്ഷേ, ബംഗാളിൽ കോൺഗ്രസിന് ഒന്നുമില്ല. ഞാൻ ഒറ്റയ്ക്ക് പോരാടും. നമ്മൾ മാത്രം മതി, ബാനർജി തന്റെ പാർട്ടി എംഎൽഎമാരോട് പറഞ്ഞതായി ഒരു വൃത്തങ്ങൾ ഉദ്ധരിച്ചു.
ഇൻഡി സഖ്യം തകർച്ചയുടെ പടുകുഴിയിൽ നിൽക്കവേയാണ് മമത വീണ്ടും നിലപാടറിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡി സഖ്യത്തിന്റെ നേതൃത്വം രാഹുൽ കൈയ്യാളുന്നതിനെതിരെ പരസ്യമായി ആദ്യം രംഗത്തെത്തിയത് മമതയായിരുന്നു.