മലയാള സിനിമ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക.
ഹേമ കമ്മിറ്റീ റിപ്പോർട്ട് ശേഷം ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്.
