എം എൽ എ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷലിലായ മലപ്പുറം മുൻ എസ് പി, എസ് സുജിത് ദാസ് പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ഒരു വീട്ടമ്മ , താൻ സ്വത്ത് തർക്കവുമായി പരാതി കൊടുക്കാനെത്തിയ തന്നെ മലപ്പുറം മുൻ എസ് പി എസ് സുജിത് ദാസും, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചുവെന്നും കൂടാതെ തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി തന്നെ ഉപദ്രവിച്ചെന്നുമാണ് വീട്ടമ്മയായ യുവതി ആരോപിക്കുന്നത്.
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു , 2022ലാണ് ഈ പീഡനം നടന്നത് ,ഈ കാര്യം ആണ് പരാതിയിൽ പറയുന്നത് . ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു.
പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ തന്റെ ഈ പരാതിയിൽ ഒരു നടപടിയും എടുത്തില്ലെന്നും വീട്ടമ്മ പറയുന്നു, എന്നാൽ ഇത് വ്യാജ പരാതി ആണെന്നാണ് പോലീസ് പറയുന്നത്,
