മലബാറിലെ പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരമായി. താത്കാലിക ബാച്ചുകൾ അനുവദിച്ചു വെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലപ്പുറം, കാസർകോട് എന്നിവിടങ്ങിലാണ് ഇപ്പോൾ താത്കാലിക ബാച്ചുകൾ അനുവദിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി. എന്നാൽ ഇത് പ്രശ്നത്തിന് ഒരു പരിഹാരമല്ലെന്ന് പ്രതിപക്ഷം, ഇതുപോലെ കോഴിക്കോടും, പാലക്കാടും പ്രതിസന്ധികളിൽ ആണെന്ന് കുഞ്ഞാലികുട്ടി പറയുന്നു
നിയമസഭയിലെ ചട്ടം 300 പ്രകാരമാണ് വിദ്യാഭ്യസ മന്ത്രി സീറ്റ് അനുവദിച്ച കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം, കാസർകോട് 18 ഉം താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്, എന്നാൽ പുതിയ ബാച്ച് അനുവദിക്കുന്നതോടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വര്ഷം സർക്കാരിന് ഉണ്ടാകുമെന്നും മന്ത്രി ശിവൻ കുട്ടി പറയുന്നു.
