News

വൻ മേക്കോവറുമായി മഹാകുംഭമേളയില്‍ താരമായ മൊണാലിസ

പ്രയാഗ് രാജിൽ മഹാകുംഭമേള ആരംഭിച്ചതോടെ ഇൻസ്റ്റഗ്രാമിൽ താരമായി മാറിയത് മൊണാലിസയാണ്.  മുത്തുമാലകള്‍ വില്‍ക്കാനാെയത്തിയ പെണ്‍കുട്ടിയുടെ സൗന്ദര്യം വ്ലോഗര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ ആണ്  ഇന്‍ഡോര്‍ സ്വദേശിയായ മോണാലിസ ഇന്‍സ്റ്റഗ്രാമില്‍ താരമായി മാറിയത്. ഗോതമ്പ് കതിരിന്റെ നിറവും ചാര കണ്ണുകളും ആണ്  മൊണാലിസക്ക്. പിന്നിയിട്ട  മുടിയും മൂക്കുത്തിയുമിട്ട് എല്ലാവരോടും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന പെണ്‍കുട്ടി ആണ് മൊണാലിസ.

പെൺകുട്ടിയെ കാണാനും സംസാരിക്കാനും വ്ലോഗ് ചിത്രീകരിക്കാനുമെല്ലാം ആളുകൾ കൂട്ടമായെത്തിയതോടെ മാല വിൽപ്പന കുറഞ്ഞുതുടങ്ങി. അതോടെ മൊണാലിസയുടെ പിതാവ് അവളെ തിരിച്ച് നാട്ടിലേക്ക് അയച്ചു. നാട്ടിലേക്ക് തിരിച്ചെത്തിയ മൊണാലിസ തന്‍റെ ആരാധകരെ ഒട്ടു നിരാശരാക്കിയിട്ടില്ല. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി എക്സിൽ തുടങ്ങിയ അക്കൗണ്ടിൽ ദിവസങ്ങൾ‌ക്കുള്ളിൽ ആയിരക്കണക്കിന് ആരാധകരാണ് ഫോളോവേഴ്സ് ആയി മാറിയത്. ഇപ്പോഴിതാ വൻ മേക്കോവർ നടത്തിയതിന്‍റെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് 16കാരി  മൊണാലിസ . അധികം വൈകാതെ മൊണാലിസ ടിവി ഷോയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Most Popular

To Top