മഹാകുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ഭക്തജന പ്രവാഹം. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് തിങ്കളാഴ്ച പൗഷ് പൂർണ്ണിമയുടെ ‘ഷാഹി സ്നാൻ’ ആരംഭിക്കുമ്പോൾ, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്തർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് വിശുദ്ധ സ്നാനത്തിനായി എത്തിക്കഴിഞ്ഞിരിക്കുന്നു.
മകരവിളക്ക് ദിനമായ ജനുവരി 14 ന് മകരസംക്രാന്തി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി, 12 ന് മാഘപൂർണിമ, 26 ന് മഹാശിവരാത്രി എന്നീ പുണ്യദിനങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 26 ന് മഹാശിവരാത്രി സ്‌നാനത്തോടെയാണ് മഹാകുംഭമേള അവസാനിക്കുക.
മഹാകുംഭമേള രാജ്യത്തിൻ്റെ ഗതി നിർണയിക്കുമോ ?
