Politics

തന്റെ മകന്‍ പാര്‍ട്ടി വിടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശരിയല്ല, മകന്‍ തനിക്കൊപ്പം പാര്‍ട്ടി വിടും – മധു മുല്ലശ്ശേരി

തന്റെ മകന്‍ പാര്‍ട്ടി വിടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശരിയല്ലന്നും മകന്‍ തനിക്കൊപ്പം പാര്‍ട്ടി വിടും മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു.

മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെയാണ് മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം ഇറങ്ങിപ്പോയത്. മധു മുല്ലശേരിയെ പുറത്താക്കാൻ ശുപാർശ ചെയ്യ്തത് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ശുപാർശ ചെയ്തത്. അതേസമയം പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മധുവിന്റെ ഇറങ്ങിപ്പോക്ക്.

ജോയി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയത് പലരെയും സ്വാധീനിച്ചാണെന്നും മധു ആരോപിച്ചു. അധികാരത്തിനായി മോഹിക്കുന്നയാളാണ് വി ജോയ് എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് താന്‍ മുന്‍പുതന്നെ പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നെന്നും മധു മുല്ലശ്ശേരി പറഞ്ഞു. തുടര്‍ഭരണം കിട്ടിയാല്‍ മന്ത്രി ആകണം, അതാണ് ജോയിയുടെ ആഗ്രഹമെന്നും മധു പറഞ്ഞു. താന്‍ പാര്‍ട്ടി വിട്ടാല്‍ നിരവധി സഖാക്കളും തന്റെ മകനും തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular

To Top