മധു മുല്ലശേരിയുടെ മകനും ബിജെപിയിൽ ചേർന്നു. മകൻ മിഥുൻ മുല്ലശേരിക്ക് അംഗത്വം നൽകി കെ സുരേന്ദ്രൻ. സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു. മംഗലപുരം ഏരിയയി ലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി പറഞ്ഞു. ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്ത്രോതസിനെ കൂറിച്ചും പറയാനുണ്ട് എല്ലാം സമയം പോലെ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് നൽകിയത്. മകൾ മാതു മുല്ലശേരി നേരത്തെ കോട്ടയത്തുനിന്നും അംഗത്വം സ്വീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന മിഥുൻ ബിജെപിയിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കിയിരുന്നു. സിപിഎം വിട്ട് മധു മുല്ലശ്ശേരി ബിജെപിയിൽ ചേരുമെന്ന് അറിയിച്ചതോടെയായിരുന്നു പുറത്താക്കൽ. ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ ഷാളണിയിച്ച് സ്വീകരിച്ചിരുന്നു.
