പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കി. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി. ജോയ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ. സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു.
അതേസമയം, മധു മുല്ലശേരി ബിജെപിയില്‍ ചേരാന്‍ തീരുമാനമായി. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
