തിരുവനന്തപുരം: പാർട്ടിയുടെ ഏരിയ സെക്രട്ടറി ആയിരിക്കുമ്പഴും മധു ബിജെപിയിലേക്ക് കാലെടുത്ത് വെച്ചിരുന്നു അതുകൊണ്ടുതന്നെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എം.ൽ.എ.
മധു മുല്ലശ്ശേരി ഏത് പാർട്ടിയിൽ ചേർന്നാലും സിപിഎം അത് പ്രേശ്നമല്ലെന്ന് ജോയി കൂട്ടിച്ചേർത്തു. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ബിജെപിയുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കി. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി. ജോയ് അഭിപ്രായപ്പെട്ടു.
