ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനുണ്ടായ തോൽവി അതീവ ഗുരുതരമായ തിരിച്ചടി ആണെന്നും, ഇപ്പോളത്തെ അവസ്ഥ നിരാശ പടർത്തുന്നു എന്നും പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നം ഉണ്ടയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണ൦ എന്നും പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകൾ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ കൂട്ടത്തോടെ എത്തുന്നത്
തോമസ് ഐസക്കിന് പിന്നാലെ തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണവും പരിഹാരവും എം എ ബേബി എഴുതിയ ലേഖനത്തിൽ പറയുന്നു . ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ തുറന്ന് പറയുന്നു.ഇപ്പോൾ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തിൽ നിന്ന് പോലും വോട്ടുകൾ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്.
ഇപ്പോൾ ഈ പ്രശ്നം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. പാർട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും, പ്രവർത്തിയും പ്രശ്നം ആയിട്ടുണ്ടോ എന്ന് ശരിക്കും പരിശോധിക്കണം എം എ ബേബി പറയുന്നു ,തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്ന വിശദമായ അവലോകനങ്ങൾക്ക് ശേഷം 19, 21, 22 തീയതികളിൽ നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗം തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനിരിക്കുകയാണ്.