സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. ലോട്ടറി വില്‍പ്പനക്കാരനായ കുന്നുകര സ്വദേശി ശ്രീനാഥ് (32) ആണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. ലോട്ടറി വില്‍പ്പനക്കാരനായ തനിക്ക് കച്ചവടം നടത്തുന്നതിനിടെ വഴിയരികില്‍ നിന്നാണ് പണം ലഭിച്ചതെന്നും തുടര്‍ന്നാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ 500ന്റെ 11 വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനാണ് യുവാവ് എത്തിയത്. പണം ബാങ്കില്‍ ഏല്‍പ്പിച്ച ശേഷം ശ്രീനാഥ് സ്ഥലത്ത് നിന്ന് മടങ്ങിയെങ്കിലും സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാജ നോട്ടുകൾ പിടികൂടാൻ ഇടയായതോടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
