News

വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തിന് ലൊക്കേഷൻ കോഡ് ലഭ്യമായി 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലൊക്കേഷൻ കോഡ് ലഭ്യമായി, ഇന്ത്യയുടേയും ,നെയ്യാറ്റിൻ കരയുടെ ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിന് നൽകിയിരിക്കുന്ന ലൊക്കേഷൻ കോഡ്. മുൻപുണ്ടായിരുന്ന വിഴിഞ്ഞ൦ തുറമുഖത്തിന്റെ ഇംഗ്ളീഷ് ചുരുക്കെഴുത്ത് VIZ എന്നായിരുന്നു. ഇതായിരുന്നു ഈ തുറമുഖത്തിന്റെ കോഡ്.

ഈ മാസം രണ്ടാം വാരത്തോടെ വിഴിഞ്ഞത്ത് ട്രയൽ റൺ നടക്കും, നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ലോക്കേഷൻ കോഡാണ് ഉപയോഗിക്കുക. ഇനി ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് കോ‍ഡും കസ്റ്റോഡിയൻ കോഡും കിട്ടണം. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് ക്ലിയറൻസ് അനുവദിച്ച് കിട്ടണം. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായാൽ ജൂലൈ 12ന് ശേഷം ആദ്യ ട്രയൽ റൺ ഉണ്ടാകും.

മുഖ്യമന്ത്രിയുടെ സമയവും തുറമുഖത്ത് അടുക്കാനുള്ള കപ്പലിന്റെ ലഭ്യതയും ഒരുമിച്ചു ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ  അധികൃതർ, കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായെന്നാണ് അദാനി കമ്പനി അധികൃതരും തുറമുഖ വകുപ്പും അറിയിക്കുന്നത്

Most Popular

To Top