തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലന്ന വിവാദ തീരുമാനവുമായി ആന്ധ്രാപ്രദേശിലെ തിരുപ്പതി ദേവസ്ഥാനം. അഹിന്ദുക്കളായ ജീവനക്കാരെല്ലാം ജോലിയിൽ നിന്ന് വിരമിക്കണം അല്ലെങ്കിൽ സ്ഥലം മാറിപ്പോകണമെന്നാണ് തിരുപ്പതി ദേവസ്ഥാനത്തിന്റെ അറിയിപ്പ്.
തിരുപ്പതി ക്ഷേത്രത്തിൽ 7000 ജീവനക്കാരാണുള്ളത്. ഇതില്‍ 300 പേരെയെങ്കിലും പുതിയ നടപടി ബാധിക്കുമെന്നാണ് കണക്കുകള്‍. സ്ഥിര ജീവനക്കാര്‍ക്ക് പുറമെ 14000ത്തില്‍ അധികം താത്കാലിക ജീവനകാരും തിരുമല തിരുപ്പുതി ദേവസ്ഥാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
