മുതിർന്ന ബി ജെ പി നേതാവും, മുൻ ഉപ പ്രധാന മന്ത്രിയുമായ എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ അദ്ദേഹത്തിന് ഗുരുതര നില തരണം ചെയ്യാൻ കഴിഞ്ഞുവെന്നാണ് റിപോർട്ടുകൾ, വാർത്താക്കുറിപ്പിലാണ് എയിംസ് ആശങ്കകൾ വേണ്ടെന്ന് ഉറപ്പാക്കിയത്. ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.വാർധക്യ സഹജമായ അസുഖങ്ങൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
എയിംസിലെ ജെറിയാട്ടിക് വിഭാഗത്തിൽ ആണ് എൽ.കെ അധ്വാനി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. എൽകെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് മോദി കാര്യങ്ങൾ അന്വേഷിച്ചത്. കൂടതെ അദ്ദേഹത്തിന് വേണ്ട വിദഗ്‌ധ ചികത്സ എയിംസ് ഒരുക്കുമെന്നും കുടുംബാംഗങ്ങളെ ആദ്ദേഹം അറിയിച്ചു
