News

മുഴങ്ങട്ടെ ‘കേരളം’ എന്ന പേര്! സംസ്ഥാനത്തിന്റെ പേര്  ഭരണഘടനയിൽ മാറ്റാൻ ഇന്ന് പ്രേമയം 

സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി ഭരണ ഘടനയിൽ ‘കേരളം’ എന്നാക്കി മാറ്റാൻ മുഖ്യ മന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രേമേയം കൊണ്ടുവരും. നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഗവണ്മെന്റ് ഓഫ് കേരള എന്നാണ് തുടരുന്നത്, അങ്ങനെ ആ പേര് മാറ്റി കേരളം എന്നാക്കി മാറ്റണമെന്നത് ദീർഘ നാളത്തെ ആവശ്യമാണ്, ശരിക്കും പറഞ്ഞാൽ മുഴങ്ങട്ടെ കേരളം അങ്ങനൊരു പേരാക്കി മാറ്റാൻ ആണ് ഈ പ്രമേയ൦

കഴിഞ്ഞവർഷവും മന്ത്രി ഈ കാര്യത്തിൽ പ്രമേയം പാസാക്കിയിരുന്നു, ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിലെ പേര് മാറ്റിയാൽ മതി എന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പ്രേമയം. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്

‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ ഇന്നും മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.അതൊരു നല്ലൊരു നടപടി അല്ല

 

Most Popular

To Top