നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി നിയമസഭാ. പരീക്ഷയിൽ വലിയ ക്രമക്കേടുകൾ ആണ് നടന്നതെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു. ഇതിന് സമഗ്ര അന്വേഷണം വേണമെന്നും വിദ്യർത്ഥികളുടെ ആശങ്കൾക്ക് പരിഹാരം നൽകണമെന്നും നിയമസഭ ആവശ്യപ്പെട്ടു. ഈ ചർച്ചക്കിടയിൽ പി എ സ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടിനെ വിമർശിച്ചുകൊണ്ട് സ്പീക്കർ.
ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു. എന്തായലും നീറ്റ് പരീക്ഷയിലെ ക്രമക്കേട് പുനഃപരിശോധിച്ചു പരിഹരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു
