രാഹുല്‍ മാങ്കൂട്ടത്തിനെയും ഷാഫി പറമ്പിലിനെയും നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് പത്മജാ വേണുഗോപാല്‍. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫിയെന്നും പത്മജാ പറഞ്ഞു.
വര്‍ഗീയത ഭയങ്കരമായി കളിക്കുന്നൊരാളാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നെന്നും പത്മജ ആരോപിച്ചു. ഷാഫി അവരുമായി ഷാഫി അവരുമായി സംസാരിക്കാറുണ്ടായിരുന്നു. അവിടുത്തെ ന്യൂസ് ചോര്‍ത്തിക്കൊടുക്കലാണ് അന്നേ പണി. കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് വേറെ ആരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പത്മജ പറഞ്ഞു.
