News

എൽഡിഎഫിന്റെ വിവാദ പരസ്യം; വിമർശനവുമായി സുപ്രഭാതം വൈസ് ചെയർമാൻ, പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും

എൽഡിഎഫിന്റെ വിവാദ പരസ്യത്തിൽ വിമർശനവുമായി സുപ്രഭാതം വൈസ് ചെയർമാൻ. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സുപ്രഭാതം വൈസ് ചെയർമാനും ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ പറഞ്ഞു.

സരിനു വേണ്ടിയുള്ള പരസ്യം ബിജെപിക്ക് ഗുണകരമായെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തില്‍ കഴിഞ്ഞ ദിവസം വന്ന പരസ്യം തന്നെ വല്ലാതെ വേദനിപ്പിച്ചതായും പ്രയാസപ്പെടുത്തിയതായും അത് സുപ്രഭാതത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണ് സൈനുൽ ആബിദീൻ പറഞ്ഞു. സന്ദീപ് വാര്യറുടെ മാറ്റം എന്തുകൊണ്ട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല സൈനുല്‍ ആബിദീന്‍ പറഞ്ഞു.

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞദിവസം സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. ജിഫ്രി തങ്ങളെ ഏറെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്നതായും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

Most Popular

To Top