വീട് വാഗ്ദാനം ചെയ്ത് വോട്ട് മറിക്കുന്നതായി അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. ചേലക്കര മണ്ഡലത്തിൽ വീടില്ലാത്ത 1,000 കുടുംബങ്ങള്‍ക്ക് വീടുവെച്ചുനല്‍കുമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനത്തിനെതിരെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
ചേലക്കര മണ്ഡലത്തിൽ വീടില്ലാത്ത കുടുംബങ്ങള്‍ അപേക്ഷകൾ പ്രദേശത്തെ ക്ഷേത്രകമ്മിറ്റികൾ, മുസ്ലിം, ക്രിസ്ത്യൻ പള്ളി കമ്മിറ്റികളുടെ ശുപാർശകൾ സഹിതം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നുവീടുകളുടെ പണി വെള്ളിയാഴ്ച രാവിലെയോടെ തുടങ്ങുകയും ചെയ്തിരുന്നു.
അന്‍വറിന്റേത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ചേലക്കര മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.സി. മൊയ്തീന്‍ നല്‍കിയ പരാതിയിലുണ്ട്. വോട്ടിനായി മതത്തെക്കൂടി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് പി വി അൻവർ നടത്തുന്നതെന്നും ആരോപിച്ചു.
