സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെ സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ സന്ദീപ് വാര്യരെക്കുറിച്ചുള്ള വിവാദ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വിവാദ പരസ്യത്തിൽ സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതാണ്. അതില്‍ സ്ഥാനാര്‍ഥിയായിരുന്ന പി സരിന് ബന്ധമില്ലെന്ന് വിശദീകരണം നല്‍കി എല്‍.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റ്.
അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നല്‍കിയത്. അനുമതി വാങ്ങിയ ഉള്ളടക്കത്തേക്കാള്‍ കൂടുതലായി ഒന്നും ഇരുപത്രങ്ങളിലും പരസ്യമായി നല്‍കിയിട്ടില്ല. സന്ദീപ് വാര്യരെക്കുറിച്ചുള്ള വിവാദഭാഗം എല്‍.ഡി.എഫ്. നൽകിയതല്ലന്നും വിശദീകരണത്തിൽ പറയുന്നു. എല്‍.ഡി.എഫ്. ആലോചിച്ചല്ല വിവാദഭാഗം നല്‍കിയതെന്നും ജില്ലാ മോണിറ്ററിങ് അതോറിറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതോറിറ്റിയുടെ യോഗം ചേര്‍ന്ന ശേഷമായിരിക്കും തുടർനടപടി.
