News

രാഹുലേ കൈ ഒന്നുതന്നിട്ട് പോ… സരിന് കൈ കൊടുക്കാതെ മടങ്ങി ഷാഫിയും രാഹുലും

പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കണ്ടതായി നടിക്കാതെ ഷാഫി പറമ്പിൽ എംപിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങിലെത്തിയപ്പോഴാണ് സി.പി.എം ലേക്ക് പോയ മുൻ കോൺ​ഗ്രസ് നേതാവിനോടുള്ള പരിഭവം രാഹുലും ഷാഫി പറമ്പിലും കാണിച്ചത്.

മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് രാഹുലും ഷാഫിയും കൈക്കൊടുക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്തെങ്കിലും സരിനെ കണ്ടതോടെ മൈൻഡ് ചെയ്യാതെ പോകുകയായിരുന്നു. സരിൻ നിരവധി തവണ രാഹുലേ എന്ന് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. സരിൻ തനിക്കതിൽ കുഴപ്പമില്ലന്നും പറയുന്നു.

Most Popular

To Top