News

ലെബനനിൽ കരയുദ്ധം; പോരാട്ടം അവസാനിപ്പിക്കാൻ സമയമായില്ലെന്ന് യോവ് ഗാലന്റ്

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ.  ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് നിലവിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും, ഇത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം പറഞ്ഞു.

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ കൊലപ്പെടുത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചിരുന്നു. ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം നേരത്തെതന്നെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവന ആയിരുന്നു ഇത്. ഏതുസാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രയേലിനാകില്ലെന്നും നയീം പറഞ്ഞു.

Most Popular

To Top