മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോകുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് വരുത്തി വിമാനക്കമ്പനികൾ. ഇന്ന് മുതൽ ഈ ഇളവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.
ടിക്കറ്റ് നിരക്കുകൾ കുറയുന്നത് മൂലം വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 144 വർഷത്തിനിടെ മാത്രം വരുന്ന മഹാകുംഭ മേളയുടെ പ്രാധാന്യം വിമാനക്കമ്പനികൾ മനസിലാക്കണമെന്നും നിരക്കുകൾ കുറയ്‌ക്കാൻ തയ്യാറാകണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരക്ക് കുറിക്കുകയായിരുന്നു.
