News

ഭാര്യയെ കൊന്നതിൽ വിഷമമില്ല സങ്കടം മകളെ ഓർത്തുമാത്രമെന്ന്, പ്രതിയുടെ വെളിപ്പെടുത്തൽ

ഭാര്യയെ കൊന്നതിലല്ല സങ്കടം മകളെ ഓർത്തുമാത്രമെന്ന് കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം പ്രതിയുടെ മൊഴി. കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭർത്താവ് (60) പത്മരാജന്‍. 14 വയസ്സുള്ള മകളെ ഓര്‍ത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായത്.

അനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നുന്നുവെന്നും എന്നാല്‍, അനില ഇതിന് കൂട്ടാക്കിയില്ല. കഴിഞ്ഞദിവസം ബേക്കറിയില്‍വെച്ച് അനീഷ് തന്നെ മര്‍ദിച്ചതായാണ് പത്മരാജന്റെ. ഭാര്യയുടെ മുന്നില്‍ വെച്ച് അനീഷ് തന്നെ മര്‍ദ്ദിച്ചപ്പോഴും അനില പിടിച്ചു മാറ്റാന്‍ പോലും തയ്യാറായില്ല. ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജന്‍ പറഞ്ഞു.

ചെമ്മാന്‍മുക്കില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. ബേക്കറി അടച്ച് അനില കാറില്‍ വരുമ്പോള്‍, പിന്നാലെ ഓംനി വാനില്‍ പത്മരാജന്‍ പിന്തുടരുകയായിരുന്നു. കാറിലെത്തിയ പ്രതി ഭാര്യ ഓടിച്ചിരുന്ന കാര്‍ തടഞ്ഞശേഷം അതിനോട് ചേര്‍ത്തുനിര്‍ത്തി ഭാര്യയുടെ നേരേ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. അനിലയാണ് കാര്‍ ഓടിച്ചിരുന്നത്. ഇറങ്ങി ഓടാന്‍ കഴിയാത്തവിധം കാറിനുള്ളില്‍ കുടുങ്ങിപ്പോയ അനില വെന്തുമരിച്ചു.

Most Popular

To Top