മനുഷ്യാവകാശ കമ്മീഷനെ മറയാക്കി രാഷ്ട്രീയ താത്പര്യം അനുസരിച്ചാണ് കൊടി സുനിക്ക് പരോൾ കിട്ടിയത്. മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. മനുഷ്യാവകാശ കമ്മീഷന്‍ തന്നെ സി.പി.എമ്മിന്റെ ആളുകളാണ്. കൊടി സുനിയെ പോലെ ഒരാളിന് ഇപ്പോള്‍ അടിയന്തിരമായി പരോൾ നൽകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
ടി.പി. വധക്കേസില്‍ മൂന്നാം പ്രതിയാണ് കൊടി സുനി. 30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിൻറെ നടപടി. അതേസമയം കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് വിവാദമാക്കേണ്ടെന്ന് കുടുംബം. സുനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സുനി പരോളിന് അര്‍ഹനാണെന്നും സുനിയുടെ അമ്മയും സഹോദരിയും പ്രതികരിച്ചു.
