കൊടകര കുഴപ്പണക്കേസിന്റെ അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കേസ് നടക്കുന്ന സമയത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറി കൃഷ്ണകുമാറായിരുന്നു.
ജില്ലയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന് നല്ല അറിവുണ്ട്.അതുകൊണ്ട് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്നാണ് സംശയമെന്ന് തിരൂർ സതീഷ് പറഞ്ഞു. തന്റെ വെളിപ്പെടുത്തൽ വന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടായിട്ടില്ലന്നും കൂടുതൽ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സതീഷ് വ്യക്തമാക്കി.
