കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഹാജരാകാനുള്ള നോട്ടീസ് തിരൂർ സതീഷിന് ലഭിച്ചു. മൊഴി മാറ്റാതിരിക്കാനാണ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറരക്കോടി രൂപ ചാക്കുകെട്ടുകളിൽ എത്തിച്ചു എന്നായിരുന്നു തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. ഉപതിരഞ്ഞെടുപ്പുവേളയിലായിരുന്നു ബി.ജെ.പി. നേതൃത്വത്തെ പ്രതിസന്ധിയിലാക്കുംവിധം കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താൻ തീരുമാനിചിരിക്കുന്നത്.
