ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു പിന്നീട് എവിടേക്ക് കൊണ്ട്‌പോയെന്ന് തനിക്ക് അറിയില്ലെന്ന് തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്.
പാർട്ടിയുടെ ജില്ലാ ഘടകത്തിൽ നടക്കുന്നതെല്ലാം കള്ളത്തരമാണ്. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചു. കള്ളപ്പണക്കാരെ തുരത്തുമെന്ന് പ്രധാനമന്ത്രി പറയുകയും പാര്‍ട്ടി ഓഫീസില്‍ കള്ളപ്പണം സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്. പ്രധാനമന്ത്രി ഉടനെതന്നെ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും, ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു പിന്നീട് എവിടേക്ക് കൊണ്ട്‌പോയെന്ന് തനിക്ക് അറിയില്ലെന്ന് തിരൂര്‍ സതീഷ് പറഞ്ഞു.
