News

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളി കെ എം ഷാജി

മുനമ്പം വഖഫ് ഭൂമിയിലല്ലെന്ന പ്രതിപക്ഷ നേതാവ്  വി ഡി സതീശന്റെ പ്രസ്താവന തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ല. മുനമ്പത്തെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ചോദിച്ച  കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു.

സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രസ്താവന.

Most Popular

To Top