Politics

കേരളീയ സമൂഹത്തിന് സംഭവിച്ച അപചയം; രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു, കെ കെ ഷൈലജ 

കേരളീയ സമൂഹത്തിന് സംഭവിച്ച അപചയ ദൃഷ്ടാന്തമാണ് രണ്ടു ഉന്നതരായ രാഷ്ട്രീയ നേതാക്കൾ (കെ കെ സുധാകരൻ , രാജ്‌മോഹൻ ഉണ്ണിത്താൻ)  കൂടോത്രത്തെ ഭയക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നതെന്ന്‌ സി പി ഐ എം നേതാവ് കെ കെ ഷൈലജ. മുൻപ് ഇന്ത്യയുടെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും ഇന്ത്യയെ മുക്തമാക്കാൻ ഇന്ത്യൻ ജനതയെ ശാസ്ത്രബോധം വളർത്തണമെന്നും ഉന്നയിച്ചിരുന്നു.

സി പി ഐ എം നേതാവ് ഷൈലജ  തന്റെ ഫേസ്ബുക്ക് പേജിലാണ് ഈ രീതിയിലൊരു പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ശ്രീ നാരായണ ഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ ചിന്തകരും ഈ സമൂഹത്തിൽ നവോത്ഥാന ആശയങ്ങൾ സന്നിവേശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തെ ഒട്ടേറെ മുന്നോട്ട് നയിക്കാൻ കാരണമായിട്ടുണ്ട്  ഷൈലജ  ടീച്ചർ പറയുന്നു

ഇത്തരം പ്രവണതകൾ നമ്മളുടെ ഈ സമൂഹത്തെ പിന്നോട്ട് നയിക്കാൻ കാരണമാകുന്നു. ഇത്തരം പ്രവണതകൾക്കെതിരെ ജനങ്ങൾ മുന്നോട്ട് തന്നെ വരുക വേണം. ഇത്തരം അന്ധ വിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ് യു.പി യിലെ ഹത്റസിൽ ആൾദൈവത്തിൻറെ കാൽക്കീഴിലെ മണ്ണ് തേടി ലജ്ജാകരമാംവിധം മരണത്തിലേക്ക് കുതിച്ച മനുഷ്യരുടെ കഥയെന്നും ഷൈലജ പറയുന്നു

Most Popular

To Top