News

വിവാദ കാഫിർ പോസ്റ്റുമായി ബന്ധപ്പെട്ട് കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന് യൂത്ത്  കോൺഗ്രസ് 

വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് കെകെ ലതികയ്ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച്  കൊണ്ട്  യൂ ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചു ഇതിന്റെ പേരിൽ  കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യവും.  വിവാദ സ്ക്രീൻഷോട്ട് കെ കെ ലതിക ഇന്നലെ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയിൽ   സമർപ്പിച്ച റിപ്പോർട്ട്   അടിസ്ഥാനത്തിലാണ്  പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top