News

പുതിയ തുടക്കം;  വനിതകമ്മീഷൻ  അംഗം നടി ഖുശ്‌ബു സുന്ദർ  രാജിവെച്ചു 

കാലാവധി പൂർത്തിയാകുന്നതിനു മുൻപ് നടിയും വനിതാകമീഷൻ അംഘവുമായ ഖുശ്‌ബു സുന്ദർ രാജിവെച്ചു, എന്നാൽ രാജിവെച്ചത് പുതിയ തുടക്കത്തിന് എന്ന് ഖുശ്‌ബു വ്യക്തമാക്കി, ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി തമിഴ്‌നാട്ടില്‍ സീറ്റ് നല്‍കിയിരുന്നില്ലാ. എന്നാൽ ദേശീയ വനിതാ കമ്മീഷന്‍ അംഗസ്ഥാനം രാജിവെച്ചെങ്കിലും ബിജെപിയില്‍ തുടരുമെന്ന് ഖുശ്ബു വ്യക്തമാക്കി.

വനിതാ കമ്മീഷനില്‍ ഉണ്ടായിരുന്നപ്പോള്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ രാജി ഒരു പുതിയ തുടക്കത്തിന് വെണ്ടയാണെന്നും ഖുശ്‌ബു പറഞ്ഞു, 2023 ഫെബ്രുവരിയിലാണ് ഖുശ്ബു ഈ പദവിയിലെത്തിയത്. ഇന്നു രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും ഖുശ്ബു പറഞ്ഞു,

Most Popular

To Top