ഈ അടുത്ത ദിവസമായിരുന്നു ദേശീയ വനിത കമീഷന്‍ അംഗത്വം രാജിവെച്ചത് ഖുശ്‌ബു സുന്ദർ, എന്നാൽ ഖുശ്‌ബു ബി ജെ പി അധ്യക്ഷ ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലെ അധ്യക്ഷന്‍ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് നടി ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുന്നതെന്നാണ് റിപ്പോർട്ട്. വിജയ് പുതിയ പാര്‍ട്ടിയുമായി രംഗത്ത് വരുമ്പോള്‍ അദേഹവുമായുള്ള ചര്‍ച്ചയ്ക്കും ഖുശ്ബുവിന് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം ഇപ്പോൾ കരുതുന്നത്.
താന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്നും അത് സാമുഹിക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു. പാര്‍ട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല.
നടന്‍ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകള്‍ നേരുന്നതായും ഖുശ്ബു വ്യക്തമാക്കി
