ഓരോമണിക്കൂറും ഇനി ആകാംക്ഷ നിറഞ്ഞതായിരിക്കും. കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.
പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷ. എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു.
