News

കേരള ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് ഇന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കവെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.  വരുമാനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന സൂചന ധനമന്ത്രി കഴിഞ്ഞദിവസം നൽകിയിരുന്നു. ഴിഞ്ഞ ബജറ്റിൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ക്ഷേമ പെൻഷൻ 1,600 രൂപയാണ്. ഇത്തവണ 1,700 – 1,800 രൂപയായി ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 62 ലക്ഷം പേരാണ് സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്നത്.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുരധിവാസത്തിനും ക്ഷേമത്തിനും പദ്ധതികൾ സംസ്ഥാന ബജറ്റി ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രീമിയം ചികില്‍സ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും. പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നും കിഫ്ബി ടോള്‍  പ്രഖ്യാപിക്കുമോ എന്നുമാണ് ബജറ്റില്‍ ഉറ്റുനോക്കുന്നത്.

Most Popular

To Top