Politics

മോദി അധികാരത്തിലെത്തിയാൽ യോഗി ആദിത്യനാഥിനെ മോദി ഒതുക്കും, കെജ്രിവാള്‍

ബി ജെ പി പാർട്ടിക്കും നരേന്ദ്രമോദിക്കും എതിരെ കടുത്ത പരാമർശവുമായി മുഖ്യമന്ത്രി കെജ്‌രിവാൾ. എഎപിയെ തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.  വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ ആണ് കെജ്‌രിവാൾ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മോഡി ബി ജെ പി നേതാക്കളെ ആക്രമിക്കുകയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.

”എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. ഈ പാർട്ടിയിൽ പ്രവർത്തിക്കുന്ന ഞങ്ങൾ നാല് നേതാക്കന്മാരെയാണ് അദ്ദേഹം ജയിലിൽ അയച്ചത്. ഈ സാഹചര്യത്തിൽ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

മോദി ഒരു ഏകാധിപതി ആണ്. ജനാധിപത്യം ഇല്ലാതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ ഞാൻ ഏകാധിപത്യം ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ ഞാൻ മാത്രം വിചാരിച്ചാൽ അത് സാധ്യമാകില്ല. അതിനു ഈ രാജ്യത്തെ 120 കോടി ജനങ്ങളും എന്റെ കൂടെ വേണം. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതി എനിക്ക് 21 ദിവസം നല്‍കിയിരിക്കുകയാണ്. ഞാൻ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഈ രാജ്യത്തിന് വേണ്ടിയാണ്.

ഈ തവണയും മോദി അധികാരത്തില്‍ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്. പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവർ ഉറപ്പായും ജയിലിൽ ആകും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ മോദി ഉറപ്പായും ഒതുക്കുമെന്നും രണ്ടുമാസത്തിനുള്ളില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറുമെന്നുമാണ് കേജ്രിവാള്‍ യാത്രാസമ്മേളനത്തിൽ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top