നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. വരൻ ബാല്യകാല സുഹൃത്തും എറണാകുളം സ്വദേശിയായ ആൻ്റണി തട്ടിൽ. ഇവർ ദീർഘകാലമായി പ്രണയത്തിലാണെന്നാണ് വിവരം. ബി.ടെക് ബിരുദധാരിയായ ആന്റണി നിലവിൽ ദുബായിൽ ബിസിനസ് ചെയ്യുകയാണ്.
പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു കീർത്തി സുരേഷ് നായികയായി എത്തിയത്. പിന്നീട് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. അതേസമയം വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിതീകരിച്ചിട്ടില്ല
