Film news

മലയാള സിനിമയില്‍ ക്രൈസ്തവ വിരുദ്ധത അധാര്‍മിക ആശയങ്ങള്‍ വിരിയിച്ചെടുക്കുന്നു എന്ന്  കെസിബിസി, ‘കാതൽ’, ‘ലിറ്റിൽ ഹാർട്സ്‌’ എന്നി സിനിമകൾ  ഉദാഹരണം 

മലയാള സിനിമയില്‍ ക്രൈസ്തവ വിരുദ്ധത അധാര്‍മിക ആശയങ്ങള്‍ വിരിയിച്ചെടുക്കുന്നുവെന്ന് കെസിബിസി. അടുത്തിടെ ഇറങ്ങിയ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്, കാതല്‍ എന്നീ സിനികളെ ചൂണ്ടിക്കാട്ടിയാണ് കെസിബിസി  ഈ വിമര്‍ശനം ഉയര്‍ത്തികാട്ടുന്നത്.  ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ് , മ ലയാള മാധ്യമങ്ങളും ,യൂട്യൂബര്‍മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍  പാതി വെന്ത വിഭവം എന്ന രീതിയില്‍ ആണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്

ക്രൈസ്തവ കുടുംബ പശ്ചാത്തലങ്ങള്‍, ദേവാലയാന്തരീക്ഷം തുടങ്ങിയവയാണ് ഈ സിനിമയിലുള്ളത് ,  ഇടുക്കിയിലെ ഗ്രാമീണ മേഖലയിലെ സാധാരണ ക്രൈസ്തവ കര്‍ഷക കുടുംബങ്ങളാണ് ചലച്ചിത്രത്തിലുള്ളത്. പലപ്പോഴും ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളും, പ്രാര്‍ത്ഥനാന്തരീക്ഷങ്ങളും, ഇടവക വികാരിയുടെ ഇടപെടലുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

മറ്റൊന്ന് വിവാഹിതയായ ഒരു സ്ത്രീയുമായുള്ള നായകന്റെ പിതാവിന്റെ പ്രണയവുമാണ്. മൂന്നാമത്തേതാണ് നായകനും ,നായികയും തമ്മിലുള്ള പ്രണയം. ആദ്യത്തെ പ്രണയത്തിന് ‘കാതല്‍’ എന്ന സിനിമയിലെ നായകന്റെ പ്രണയവുമായി ചില സാമ്യങ്ങളുണ്ട്.  സ്വവര്‍ഗ്ഗ പ്രണയം സിനിമയില്‍ പ്രമേയമാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാം. എന്നാല്‍, എന്തിന് പള്ളിയില്‍ പോകുന്ന, കുടുംബ പ്രാര്‍ത്ഥനയുള്ള ക്രൈസ്തവ കുടുംബങ്ങളുടെ പശ്ചാത്തലത്തെ ഇത്തരമൊരു പ്രണയത്തിന് പശ്ചാത്തലമായി പ്രത്യേകം തെരഞ്ഞെടുക്കണം എന്ന ചോദ്യം പ്രസക്തമാണ്. ഇതേ ചോദ്യം തന്നെയാണ് ‘കാതല്‍’ സിനിമയുമായി ബന്ധപ്പെട്ട് മുമ്പ് ഉയര്‍ന്നതും.സ്വര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയവയെ അവയുടെ അസാധാരണത്വത്തിന്റെ പേരില്‍ ശക്തമായി എതിര്‍ക്കുന്നത് ക്രൈസ്തവ സമൂഹമാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് മാനുഷികമായ പരിഗണന നല്‍കണമെന്ന് സഭ ആവശ്യപ്പെടുമ്പോഴും, ഇത്തരം പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്

പൊതു സമൂഹത്തിനു മുന്‍പില്‍ ക്രൈസ്തവ വിശ്വാസത്തെയും ജീവിതത്തെയും കുറിച്ച് തെറ്റായ ധാരണകള്‍ രൂപപ്പെടുത്താന്‍ ചിലര്‍ സിനിമ എന്ന മാധ്യമത്തിലൂടെ നിരന്തരം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുകയും, ഇത്തരം സിനിമകളെ കേരളത്തിലെ മതേതര സമൂഹം നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top