‘അമ്മ എന്ന താര സംഘടനയെ നയിക്കാൻ മോഹൻലാലിനോ , മമ്മൂട്ടിക്കോ അല്ലാതെ ആർക്കും കഴിയില്ല നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ പറയുന്നു. അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമായിരുന്നു ആ ദിവസം. അതുപോലെ ‘അമ്മ എന്ന ഈ താരസംഘടനയെ നശിപ്പിക്കാൻ ചില ആളുകൾ മുൻപേ കച്ചകെട്ടിനടന്നിരുന്നു എന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ അത് സാധിച്ചിരിക്കുന്നു , മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ താരസംഘടനയായ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ല ,വ്യക്തിപരമായ വേദനയാണത്. മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും. ഒരുസംശയവും വേണ്ട.,മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട് ഈ സംഘടനയെ നയിക്കാൻ, കഴിയില്ല ആർക്കും ഗണേഷ് കുമാർ പറയുന്നു.
മോഹൻലാൽ എന്ന മഹാനടനെ ഇതിന്റെ പേരിൽ അധിഷേപിക്കുന്നത് ശരിയല്ല, അത് തന്നേയാണ് മുഖ്യമന്ത്രിയും നടനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ രാജി തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. പുതിയ ജനറേഷൻ വരട്ടെ അപ്പോൾ നിങ്ങൾക്ക് മനസിലാകും കാര്യങ്ങൾ എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു
