News

മനു തോമസിന്റെ വെളിപ്പെടുത്തലുകൾ; കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും, പി ജയരാജൻ പങ്കെടുക്കും 

മുൻ ഡി വൈ എഫ് നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സി പി  എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും, ഈ യോഗത്തിൽ പി ജയരാജൻ പങ്കുചേരും. ഇരുവരും തമ്മിലുള്ള ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ഇതിൽ ചർച്ച ആകുമെന്നും സൂചന ഉണ്ട്. ഈ ഗുരതരമായ വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദ പരസ്യപ്രതികരണത്തിന് ഇതുവരെയും സി പി എം നേതൃത്വം തയ്യാറയിട്ടില്ല

ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്. അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഷാഫി പറമ്പിൽ  എം പി ഉത്ഘാടനം ചെയ്‌യും

ഇന്ന് കേന്ദ്ര സി പി എം കമ്മറ്റി യോഗം ഡൽഹിയിൽ ചേരും, ലോകസഭ തെരെഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ അജണ്ട. കേരളത്തോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ പ്രകടനവും പാർട്ടി വിലയിരുത്തും. നാളെയോടെ തിരുത്തൽ നടപടികളെക്കുറിച്ചും ആലോചന ഉണ്ടാകുമെന്നാണ് സൂചന

Most Popular

To Top