എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നീക്കി. കലക്ടർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് അന്വേഷണ ചുമതലയിൽ നിന്നും നീക്കിയത്. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ. ഗീതാ ഐഎഎസിനാണ് അന്വേഷണ ചുമതല. നവീൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എ ഗീത ഐഎഎസ് വിശദമായി അന്വേഷിക്കും. . വയനാട് കളക്ടറായിരിക്കെ കേരളത്തിലെ മികച്ച കളക്ടറെന്ന ബഹുമതി എ. ഗീതാ ഐഎഎസിനായിരുന്നു.
അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. അതേസമയം യാത്രയയപ്പ് യോഗത്തിൽ ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കലക്ടർ അറിഞ്ഞിരുന്നുവെന്ന ആരോപണം ശക്തമാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് വിവരം.
നവീന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി കലക്ടർ കഴിഞ്ഞ ദിവസം നവീന്റെ കുടുംബത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ കുടുംബ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
