News

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നു, മൊഴിയിലുറച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍

അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുറച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം, തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി.

തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമര്‍ശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കളക്ടര്‍.  തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

അതേസമയം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ടി വി പ്രശാന്തനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

Most Popular

To Top