ട്രംപിന്റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല പറഞ്ഞു. വിജയത്തിൽ അഭിനന്ദനമറിയിക്കാൻ പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെ വിളിക്കും.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. അമേരിക്കൻ ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി മികച്ച മുന്നേറ്റം നടത്തി. 435 അംഗ ജനപ്രതിനിധി സഭയിൽ 204 ഇടത്ത് ട്രംപിന്റെ പാർട്ടി വിജയം ഉറപ്പിച്ചു. നൂറംഗ സെനറ്റും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ളതായി. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യു.എസ്. വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്.
