News

കളർകോട് വാഹനാപകടം; നിയമവിരുദ്ധമായി കാർ വാടകയ്ക്ക് നൽകി,വാഹന ഉടമയ്‌ക്കെതിരെ കേസ്

കളർകോട് വാഹനാപകടത്തിൽ നിയമവിരുദ്ധമായി കാർ വാടകയ്ക്ക് നൽകിയതിനെതിരെ വാഹന ഉടമയ്‌ക്കെതിരെ കേസ്. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

കാർ വാടകയ്ക്ക് വാങ്ങിയതാണെന്ന ഡ്രൈവറുടെ മൊഴി, ഗൂഗിൾ പേ മുഖേന പണം കൈമാറിയതിന്റെ തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കും. മെഡിക്കൽ വിദ്യാർഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആര്‍ രമണനാണ് കേസെടുത്തത്.

കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

Most Popular

To Top