ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെ റെയ്ഡ് നടന്നതെന്ന് കെ.സുരേന്ദ്രന്‍. കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന പോലീസ് എത്തിയത്. ഒരു വലിയ ട്രോളി ബാഗില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതിയായിട്ടുള്ളയാലാണ് അവിടെ പണമിറക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ ദൃക്‌സാക്ഷികളെ പോലീസ് ചോദ്യം ചെയ്തിട്ടില്ലന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കള്ളപ്പണം അവിടെനിന്ന് കടത്താനോ അല്ലെങ്കില്‍ സുരക്ഷിതമായ മറ്റൊരു മുറിയില്‍ സൂക്ഷിക്കാനോ അവസരം കൊടുത്തത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു.
