ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പിലെ പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ച് കെ. സുരേന്ദ്രൻ. വനിതാ പ്രാതിനിധ്യം പ്രസംഗത്തിൽ ഒതുക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും ഇത്തവണ മണ്ഡലം പ്രസിഡന്റുമാരിലും ജില്ലാ പ്രസിഡന്റുമാരിലും നിരവധി വനിതാ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സെക്കുലർ പാർട്ടിയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. സമൂഹത്തിലെ അധസ്ഥിതർ, പിന്നാക്കക്കാർ, മതന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്ക് അർഹമായ പരിഗണന നൽകിയ ലിസ്റ്റാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്.
269 മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ 34 വനിതാ നേതാക്കളെയാണ് ബിജെപി പരിഗണിച്ചത്. 14 പേർ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നുള്ള 32 മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളുമാണെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് സുരേന്ദ്രന്റെ വിശദീകരണം.