News

ചക്കിക്കൊത്ത ചങ്കരൻ;   സുജിത് ദാസിന്റെ പീഡന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

മലപ്പുറം എസ്‌  പി സുജിത് ദാസടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പീഡന പരാതിയിൽ മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഈ നാട് ഭരിക്കുന്ന അങ്കിൾ എന്ന് വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഇപ്പോൾ ബലാത്സംഗ കേസിൽ പ്രതിയാകാൻ പോകുകയാണ്. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത് പോലെയാണ് മുഖ്യമന്ത്രി, കാരണം മുഖ്യമന്ത്രിക്ക് പറ്റിയ പോലീസുകാർ തന്നെ.

മുഖ്യ മന്ത്രിയുടെ മാറ്റം ഒരു അനിവാര്യം തന്നെയാണ്. അല്ലെങ്കിൽ മന്ത്രി രാജി വെച്ച് പുറത്തുപോകണമെന്നും സുധാകരൻ പറയുന്നു. എസ് പി മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിൾ എന്നാണ്, എന്റെ അങ്കിളാണ് മുഖ്യ മന്ത്രി എന്നാണ് എസ് പി പറയുന്നത്. പരാതി പറയാൻ പോയാൽ വെറുത് വിടില്ല എന്നാണ് ആ സ്ത്രീയോട് പറഞ്ഞത്. ഇത്രയും പ്രശ്നം നടന്നിട്ടും മുഖ്യ മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് ഇങ്ങനൊരു മുഖ്യ മന്ത്രിയെ നമ്മൾക്ക് എന്നാണ് കെ സുധകരൻ  ആരോപിക്കുന്നത്.

Most Popular

To Top