കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ.സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദവികൾ ഒഴിയുന്നത് അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പദവികള്‍ ഒഴിവാക്കാനും പൊതുജീവിതം അവസാനിപ്പിക്കാനും സച്ചിദാനനന്ദന്‍ തീരുമാനിച്ചിരിക്കുന്നത്.
സാഹിത്യ അക്കാദമി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍, ദേശീയ മാനവികവേദി തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തെ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറവി രോഗത്തിന് ചികിത്സയിലാണെന്നും അദ്ദേഹം മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
നിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാന്‍ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നുവെന്നാണ് സച്ചിദാനന്ദന്റെ കുറിപ്പ്.
